bvp

പാറശാല: ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ഓൺലൈനിൽ ഒരേസമയം ഒന്നിച്ചണിനിരത്തി പുതിയ അദ്ധ്യയന വർഷത്തെ വരവേറ്റു.സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സിസ ജനറൽ സെക്രട്ടറിയും വിദ്യാലയ സമിതി പ്രസിഡന്റുമായ ഡോ.സി.സുരേഷ്‌കുമാർ ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു.സ്‌കൂൾ രക്ഷാധികാരി ഡി.ജയചന്ദ്രൻ ആശംസ അർപ്പിച്ചു. ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ദേശഭക്തിഗാന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പത്താം ക്ലാസ് വിദ്യാർത്ഥി അനുഷ സന്തോഷിന് സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി.കൊവിഡ് മാനദണ്ഡം പാലച്ച് നടന്ന പ്രവർത്തനങ്ങളിൽ പ്രിൻസിപ്പൽ പ്രതാപ്റാണ,വിദ്യാലയ സമിതി അംഗങ്ങളായ വിജയചന്ദ്രൻ,രാജേന്ദ്രകുമാർ,വിക്രമൻ നായർ, സുലേഖ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ പ്രവേശനോത്സവം സിസ ജനറൽ സെക്രട്ടറിയും വിദ്യാലയ സമിതി പ്രസിഡന്റുമായ ഡോ.സി.സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യുന്നു