covdi-

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിൽ രോഗികളുടെ എണ്ണം കുറയാൻ തുടങ്ങിയപ്പോൾ അമ്പരപ്പിച്ചുകൊണ്ട് മരണ നിരക്ക് കുതിച്ചുയർന്നു. ഇന്നലെ 213 പേർ മരിച്ചതോടെ ആകെ മരണം 9222 ആയി. രോഗികളുടെ എണ്ണം കൂടിനിന്നതുകൊണ്ടാണ് ഇപ്പോൾ മരണനിരക്ക് കൂടാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.രോഗ ബാധിതരുടെ എണ്ണം കുറയുമ്പോൾ മരണ നിരക്ക് കുറഞ്ഞു വരുമെന്നാണ് വിലയിരുത്തൽ.സംസ്ഥാനത്ത് ഇന്നലെ 19,661 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,28,525 സാമ്പിളുകൾ പരിശോധിച്ചു. 15.3% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,92,165 പേരാണ് ചികിത്സയിലുള്ളത്.