തിരുവനന്തപുരം: തുണി, സ്വർണം, ചെരുപ്പ് തുടങ്ങിയവ വിൽക്കുന്ന കടകളിൽ വരുന്നവരുടെ കൈവശം വിവാഹക്ഷണക്കത്ത് വേണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.
വിവാഹച്ചടങ്ങിൽ നിലവിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. ഇത്രയും പേർക്കുവേണ്ടി ക്ഷണക്കത്ത് അച്ചടിക്കാറില്ല. അഥവാ അച്ചടിക്കാൻ തീരുമാനിച്ചാലും പ്രിന്റിംഗ് പ്രസുകൾ തുറക്കുന്നില്ല. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്താനാനുമതി നൽകിയിട്ടുള്ള കടകൾ നിയന്ത്രണങ്ങൾ നീക്കി പൂർണമായും പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ ഗൃഹോപകരണങ്ങൾ, ഫാൻസി സ്റ്റോറുകൾ, സ്റ്റേഷനറികൾ എന്നിവ തുറക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.