ഒരു വർഷം ഇരട്ടിയിലേറെ വർദ്ധന
തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ വില മൂന്നു രൂപ വർദ്ധിച്ച് ലിറ്ററിന് 44 രൂപയായി. കഴിഞ്ഞ മാസം മുതൽ റേഷൻ കടകളിലെ മണ്ണെണ്ണ വിതരണം മൂന്ന് മാസത്തിൽ ഒരിക്കലാക്കി. ചൊവ്വാഴ്ച വരെ ലിറ്ററിന് 41 രൂപയായിരുന്നു. കഴിഞ്ഞ മേയിൽ 19 രൂപയായിരുന്നു. എല്ലാ മാസവും വർദ്ധിപ്പിച്ചാണ് ഇപ്പോൾ 44 ആയത്.വീട് വൈദ്യുതീകരിക്കാത്ത കാർഡ് ഉടമകൾക്ക് മാർച്ച് വരെ നാല് ലിറ്റർ വീതവും വൈദ്യുതീകരിച്ച വീട്ടുകാർക്ക് അര ലിറ്റർ വീതവും മാസം നൽകിയിരുന്നു. ഏപ്രിലിൽ മണ്ണെണ്ണ ക്വോട്ട 30% കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു.