തിരുവനന്തപുരം:വേളി ടൂറിസ്റ്റ് വില്ലേജിൽ വർഷങ്ങളായി ജോലി ചെയ്യുന്ന താത്കാലിക തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കണമെന്ന് ജില്ല ടൂറിസം ബോട്ട് ഡ്രൈവേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ വേളി യൂണിറ്റ് രൂപീകരണ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്‌ഘാടനം ചെയ്തു.ആൾസെയിന്റ്സ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സുനിൽ മതിലകം,വട്ടിയൂർക്കാവ് ജയകുമാർ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാമചന്ദ്രൻ,രതികുമാർ എന്നിവർ സംസാരിച്ചു.