തിരുവനന്തപുരം: ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ഇന്ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരം വിജയിപ്പിക്കാൻ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ജി.പി.ഒക്ക് മുന്നിൽ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും, വട്ടിയൂർക്കാവിൽ ബിനോയ് വിശ്വം എം.പിയും തമ്പാനൂർ ആർ.എം.എസിന് മുന്നിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രനും പി.എം.ജിയിൽ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരനും ഉദ്ഘാടനം ചെയ്യും.