ചിറയിൻകീഴ്: എസ്.എഫ്.ഐ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് പഠനക്കിറ്റ് വിതരണം ചെയ്തു. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു രാജ് വിതരണോദ്‌ഘാടനം നിർവഹിച്ചു. എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ പ്രസിഡന്റ് അജീഷ്, ഏരിയ കമ്മിറ്റി അംഗം ബേഷമജയിൻ, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രണവ്, ഐശ്വര്യ, കൃഷ്ണപ്രസാദ്, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് പഠനക്കിറ്റ് വിതരണം ചെയ്യും.