കള്ളിക്കാട്: കേരള കൗമുദി കള്ളിക്കാട് ഏജന്റ് ഷാജഹാന്റെ കൃഷിയിടം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. കളിക്കാട് മുകുന്ദറ ലയോള സ്കൂളിന് സമീപം ഷാജഹാന്റെ ഒരേക്കറോളം വസ്തുവിലെ റബർ, മരിച്ചീനി, വാഴ തുടങ്ങിയ കൃഷികളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്.
അടുത്തകാലത്തായി ഈ പ്രദേശം കഞ്ചാവ് വില്പനയുടെയും മദ്യപാനത്തിന്റെയും ചീട്ടുകളിയുടെയും രഹസ്യസങ്കേതമായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാർ ഡാം പൊലീസ് ഈ സ്ഥലത്ത് എത്തിയപ്പോൾ ചീട്ടുകളി സംഘം പൊലീസിനെ കണ്ട് ഓടി. സമീപത്തെ പുരയിടം ഷാജഹാന്റേതായതിനാൽ പൊലീസ് എത്തിയത് ഷാജഹാൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലെന്നാരോപിച്ചാണ് സാമൂഹ്യവിരുദ്ധർ കൃഷി നശിപ്പിച്ചത്. വിളനശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയും നഷ്ടപരിഹാരവും വേണമെന്ന് ഷാജഹാൻ നെയ്യാർഡാം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഫോട്ടോ...................കേരള കൗമുദി കള്ളിക്കാട് ഏജന്റ് ഷാജഹാന്റെ പുരയിടത്തിലെ കൃഷി സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ.