തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് നേരെ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ചും,ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ. ടി.ഒയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.പി.എം.ജി ഓഫീസിന് മുന്നിൽ നടന്ന ഐക്യദാർഢ്യ പരിപാടിയുടെ ഉദ്ഘാടനവും ഡോ.വി.ശിവദാസൻ എം.പി നിർവഹിച്ചു. മറ്രുള്ളവർ ഓൺലൈനായും പങ്കെടുത്തു.എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ, പ്രസിഡന്റ് എൻ.ടി. ശിവരാജൻ, ട്രഷറർ ഡോ.എസ്.ആർ.മോഹന ചന്ദ്രൻ, കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി കെ .എൻ. അശോക് കുമാർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ്,യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ വി.കെ ഷീജ,ആർ.സാജൻ,യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി അനിൽകുമാർ,എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, എൻ. ജി. ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി കെ പി സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് കെ.എ.ബിജു രാജ്, സംസ്ഥാന കമ്മിറ്റി അംഗം ബി.കെ.ഷംജു എന്നിവർ പങ്കെടുത്തു.