കോവളം: നഗരസഭയുടെ തിരുവല്ലം വാർഡിലെ ഇടയാറിൽ കൊവിഡ് വ്യാപനം കൂടുന്നു. കഴിഞ്ഞയാഴ്ച 19 കേസുകൾ സ്ഥിരീകരിച്ചിടത്ത് അടുത്തിടെ ആന്റിജൻ പരിശോധനയിൽ അമ്പതോളം കേസുകൾ പുതുതായി സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 18 കേസുകൾ റിപ്പോർട്ടു ചെയ്തതോടെ തിരുവല്ലം വാർഡിൽ രോഗബാധിതർ 217 ആയി. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ 14 മരണങ്ങളാണ് ഇവിടെ നടന്നത്.