തിരുവനന്തപുരം:പുരോഗമന സാംസ്‌കാരിക വേദിയിലും വിവിധ സാംസ്‌കാരിക സംഘടനകളിലും ഭാരവാഹിയായിരുന്ന ദാസൻ കുളത്തൂരിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഡോ. സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവന്റെ അദ്ധ്യക്ഷയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ ജയശ്രീ ഗോപാലകൃഷ്ണൻ,പനവിള രാജശേഖരൻ,കുളത്തൂർ ശിവദാസൻ,ജി.വി ദാസ്,സന്തോഷ്‌കുമാർ കെ.ബി,രവീന്ദ്രൻ,ബൈജു എന്നിവർ സംസാരിച്ചു.