
കിളിമാനൂർ: വീടിന് സമീപം റോഡരുകിൽ സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനം അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. നഗരൂർ സ്റ്റേഷൻ പരിധിയിൽ നഗരൂർ വലിയകാട് തൗഫീഖ് മൻസിലിൽ തൗഫീഖിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് തീയിട്ടത്. ബുധനാഴ്ച പുലർച്ചേ അഞ്ച് മണിക്ക് ശേഷമാണ് സംഭവം. ഏകദേശം 40,000 രൂപ വിലവരുന്ന കെ.എൽ - 20 - എച്ച് 9857 നമ്പരിലുള്ള സുസുക്കി ജിക്സർ ബൈക്കാണ് നശിച്ചത്. പരാതിയെ തുടർന്ന് നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.