inchivila

പാറശാല: ഇഞ്ചിവിള ഗവ. എൽ.പി സ്‌കൂളിലെ പ്രഥമാദ്ധ്യാപിക എം. ഗ്ലോറി സ്റ്റെല്ലയ്ക്ക് സ്ക്കൂൾ രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്ര അയപ്പ് നൽകി. 36 വർഷത്തെ സേവനത്തിനിടെ ഗ്ലോറി സ്റ്റെല്ലയ്ക്ക് താൻ പഠിച്ച ഇഞ്ചിവിള ഗവ. സ്‌കൂളിൽ തന്നെ 17 വർഷം അദ്ധ്യാപികയായും തുടർന്ന് അവസാന 3 വർഷം പ്രഥമാദ്ധ്യാപികയായും സേവനമനുഷ്ടിക്കാൻ സാധിച്ചു.

സ്‌കൂളിലെ പി.ടി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ജെ. ശോഭനകുമാരി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളിൽ നടന്ന യാത്ര അയപ്പ് ചടങ്ങിൽ വാർഡ് മെമ്പർ എം. സെയ്ദലി ഗ്ലോറി സ്റ്റെല്ലയെ പൊന്നാട അണിയിച്ചു. അദ്ധ്യാപകരായ ആർ. സുധ, രജനി, രക്ഷാകർതൃ പ്രതിനിധി അനുപമ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: 36 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇഞ്ചിവിള ഗവ. എൽ.പി സ്‌കൂളിൽ നിന്നും വിരമിക്കുന്ന ഗ്ലോറി സ്റ്റെല്ലയെ മെമ്പർ എം. സെയ്ദലി പൊന്നാട അണിയിക്കുന്നു