തിരുവനന്തപുരം: 2021 ൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 10 വരെ നീട്ടിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. ജൂൺ 5ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ rimc.gov.in ൽ ലഭിക്കും.