covid

തിരുവനന്തപുരം: സംസ്ഥാനത്തെ 14 പ്രിൻസിപ്പൽ ജില്ലാ കോടതികളിൽ കോർട്ട് മാനേജർമാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ ജോലി ചെയ്യുന്ന എട്ട് കോർട്ട് മാനേജർമാരെ റഗുലറൈസ് ചെയ്യും.

ജയിൽ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്റെയും ശുപാർശയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കറക്‌ഷണൽ ഹോമിലെ 6 തടവുകാരുടെ ശിക്ഷാകാലയളവ് ഇളവു ചെയ്ത് അകാലവിടുതൽ നൽകുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.