pinarayi-vijayan

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം സംബന്ധിച്ച മുന്നറിയിപ്പുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലകളിൽ തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ നടത്തേണ്ട മുൻകരുതൽ നടപടികൾ വിശകലനം ചെയ്ത് മന്ത്രിസഭായോഗം.

ഇന്നലെ ഒന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ ഓരോ ജില്ലയിലെയും റിപ്പോർട്ടുകൾ മുഖ്യമന്ത്രി വിശകലനം ചെയ്തു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കും ജാഗരൂകരായിരിക്കാനാവശ്യമായ നിർദ്ദേശം മുഖ്യമന്ത്രി നൽകി. കൊവിഡ് രണ്ടാം തരംഗത്തിൽ വ്യാപനം കുറഞ്ഞുവരുന്നതായി യോഗം വിലയിരുത്തി.