കോവളം: വെള്ളാറിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് 6.45ഓടെ കോവളം ജംഗ്ഷനിൽ നിന്ന് വെള്ളാർ ഭാഗത്തേക്ക് യുവാവ് ഓടിച്ചുവന്ന ബൈക്ക് വെള്ളാർ സ്വദേശിയായ മദ്ധ്യവയസ്കനെ ഇടിച്ചിടുകയായിരുന്നു. ഇരുവരും റോഡിൽ തെറിച്ചുവീണു.

20 മിനിട്ടോളം റോഡിൽ കിടന്ന ഇവരെ ആശുപത്രിയിലെത്തിക്കാൻ കോവളം പൊലീസ് പാടുപെട്ടു. 108ൽ പലതവണ ബന്ധപ്പെട്ടെങ്കിലും വിഴിഞ്ഞത്ത് വാഹനമില്ലെന്നായിരുന്നു മറുപടി. ഒടുവിൽ വിഴിഞ്ഞം ഹാർബറിൽ നിന്ന് സന്നദ്ധ സംഘടനയുടെ ആംബുലൻസിൽ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.