വിതുര:ചായം സർവീസ് സഹകരണ ബാങ്ക് തുടക്കം കുറിച്ച 'ഒരുമിച്ച് പോരാടാം കൈത്താങ്ങാകാം തണലാകാം' എന്ന പരിപാടിയുടെ ഭാഗമായി ഭക്ഷ്യധാന്യകിറ്റ് അടൂർപ്രകാശ് എം.പി വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ. വൈസ്ഖാൻ, പരപ്പാറ വാർഡ് മെമ്പർ ചായം സുധാകരൻ, തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസർ, വാ‌ർഡ് മെമ്പർ സുരേന്ദ്രൻനായർ, ബാങ്ക് സെക്രട്ടറി എം.അൻവർ, ബോ‌‌ഡ് മെമ്പർമാരായ ഷൈലജാ ആർ.നായർ, ബി.ആർ.എം. സുനിൽ, തോട്ടുമുക്ക് സലിം, മുൻ സെക്രട്ടറി വസന്തകുമാരി, അരുൺ, സുരേഷ് എന്നിവർ പങ്കെടുത്തു.