വിതുര: വിതുര ഗവൺമെന്റ് ഹൈസ്കൂളിലെ 1988-89 ബാച്ചിലെ പത്താംക്ലാസ് വിദ്യാർത്ഥികളുടെ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും, വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലും നൽകിയ മാസ്കുകളും, ഗ്ലൗസുകളും, സാനിറ്റൈസറും വിതുര സി.ഐ വിപിൻ ഗോപിനാഥ്, എസ്.ഐ അനീസ്, വി.വി. വിനോദ്, വിതുര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ശശി എന്നിവർ ഏറ്റുവാങ്ങി. ചങ്ങാതിക്കൂട്ടം രക്ഷാധികാരിയും മുൻ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റുമായ എസ്.എസ്. പ്രേംകുമാർ, സെക്രട്ടറി പി. ബിജുകുമാർ, മുൻ തോട്ടുമുക്ക് വാ‌ർഡ് മെമ്പർ എം.പി. സജിത, ലിജു, ജോയ്, ഷാജി, ജയകുമാർ, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.