v-sivankutty

തിരുവനന്തപുരം: കൊവിഡ് മൂലം ഡിജിറ്റൽ മോഡിൽ തുടങ്ങിയ പുതിയ അദ്ധ്യയന വർഷം എല്ലാ കുട്ടികൾക്കും ക്ളാസിൽ പങ്കെടുക്കാനും വിദ്യ അഭ്യസിക്കാനും കഴിയുമെന്ന് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ ഉറപ്പ് നൽകി.

കൈറ്റിൽ പതിനഞ്ച് ദിവസം ട്രയൽ ക്ളാസുകൾ. പിന്നീട് റെഗുലർ രീതിയിൽ നടത്തും. അതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞ രീതിയിൽ ഘട്ടംഘട്ടമായി ഒാൺലൈൻ ഇന്ററാക്‌ഷൻ ക്ളാസ് റൂം പദ്ധതിയിലേക്ക് മാറും.

പ്രതിപക്ഷാംഗം റോജി എം. ജോണിന്റെ അടിയന്തര പ്രമേയത്തിന് വിശദീകരണം നൽകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ പ്രമേയത്തിന് സ്പീക്കർ എം.ബി. രാജേഷ് അനുമതി നൽകിയില്ല.

രണ്ടുവർഷമായി നടക്കുന്ന ഒാൺലൈൻ പഠനത്തിൽ ന്യൂനതകളുണ്ട്. അത് ചൂണ്ടിക്കാട്ടി സർക്കാരിന്റെ നടപടികൾ പ്രതീക്ഷിച്ചാണ് അടിയന്തരപ്രമേയം കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ പറഞ്ഞു. സഭയിൽ മന്ത്രി പറയുന്നതു പലതും വസ്തുതകളല്ല. ഏഴ് ലക്ഷത്തോളം കുട്ടികൾക്ക് ഒാൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ല. ഫോണും ഇന്റർനെറ്റുമുള്ള കുട്ടികളിൽ പലരും അത് ദുരുപയോഗം ചെയ്യുന്നു. അത് വിദ്യാഭ്യാസത്തിന് അപചയമുണ്ടാക്കും. സഭയും സർക്കാരും അത് ഗൗരവമായി കാണണമെന്ന് സ്പീക്കറുടെ തീരുമാനത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്തെ 40 ലക്ഷം വിദ്യാർത്ഥികൾക്കും ക്ളാസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഇന്റർനെറ്റ് സൗകര്യവും 1,20,000 ലാപ്‌ടോപ്പുകളും 70,000 പ്രോജക്ടുകളും പഠനത്തിന് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 2.6 ലക്ഷം കുട്ടികൾക്ക് ഫോണോ,ലാപ്ടോപ്പോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പൂർവ്വവിദ്യാർത്ഥികൾ, പി.ടി.എ, എം.എൽ.എമാർ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ ഇവർക്കെല്ലാം സൗകര്യങ്ങളൊരുക്കി. നിലവിൽ 49,000 വിദ്യാർത്ഥികൾക്ക് സൗകര്യക്കുറവുണ്ടെന്നാണ് റിപ്പോർട്ട്. അവർക്കും ഉടൻ സൗകര്യങ്ങളൊരുക്കും. സംസ്ഥാനത്തെ ഒാൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിന് മികവിനുള്ള മൂന്ന് അവാർഡുകൾ കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തുടർച്ചയായ രണ്ടാം വർഷവും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് ഒാൺലൈൻ വിദ്യാഭ്യാസം തുടരുന്നതെന്നും ഡിജിറ്റൽ വിടവ് അതിഭീകരമായി വർദ്ധിക്കുകയാണെന്നും നേരത്തേ അടിയന്തരപ്രമേയത്തിന് അനുമതി തേടി റോജി.എം. ജോൺ പറഞ്ഞു.സൗകര്യങ്ങളില്ലാതെ വിഷമിച്ച് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥിനി ദേവികയുടെ ഗതി ഇനിയാർക്കും ഉണ്ടാകരുതെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു.

വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​:​ ​ഇ​ൻ​ഷ്വ​റ​ൻ​സി​ല്ലെ​ങ്കി​ലും
ന​ഷ്ട​പ​രി​ഹാ​രം​-​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​മ​ര​ണ​മ​ട​യു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​പ്ര​ത്യേ​ക​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​രി​ര​ക്ഷ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും​ ​അ​വ​കാ​ശി​ക​ൾ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​റി​യി​ച്ചു.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​വ​നം​ ​വ​കു​പ്പ് ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ​പി.​എ​സ്.​ ​സു​പാ​ലി​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​കൂ​ടാ​തെ​ ​മ​ര​ണ​മ​ട​യു​ന്ന​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് ​തൊ​ഴി​ൽ​ ​വ​കു​പ്പ് ​മു​ഖേ​ന​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കും.
കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​രൂ​പം​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​സോ​ഷ്യ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​കോ​ഡ് ​നി​ല​വി​ൽ​ ​വ​രു​ന്ന​ ​മു​റ​യ്ക്ക് ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ഇ.​എ​സ്.​ഐ​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തും.
തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​വി​ര​മി​ക്ക​ൽ​ ​പ്രാ​യം​ 58​ ​വ​യ​സി​ൽ​ ​നി​ന്ന് 60​ ​ആ​ക്കി​യ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​കേ​സ് ​നി​ല​വി​ലു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കോ​ട​തി​യി​ൽ​ ​വ​സ്തു​താ​വി​വ​ര​ണ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​വാ​ക്സി​ൻ​ ​ല​ഭ്യ​മാ​കു​ന്ന​ ​മു​റ​യ്ക്ക് ​തോ​ട്ടം​ ​മേ​ഖ​ല​യി​ൽ​ ​ത​ന്നെ​ ​വാ​ക്സി​നേ​ഷ​ൻ​ ​ന​ല്കു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കും.​ ​ഇ​തി​ന്റെ​ ​ചെ​ല​വ് ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​പ്ലാ​ന്റേ​ഷ​ൻ​സ് ​വ​ഹി​ക്കും.