കല്ലമ്പലം:കൊവിഡ് പശ്ചാത്തലത്തിൽ തേവലക്കാട് എസ്.എൻ.യു.പി.എസിൽ നടന്ന വെർച്വൽ പ്രവേശനോത്സവം കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം സ്കൂൾ മാനേജർ ഡോ.തോട്ടയ്ക്കാട് ശശി നിർവ്വഹിച്ചു.കുട്ടികളുടെ കലാപരിപാടികളും ഓൺലൈൻ വഴി നടന്നു.പി.ടി.എ പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.ഷീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനില നന്ദിയും പറഞ്ഞു.എ.ഇ.ഒ, കരവാരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,ബി.ആർ.സി പ്രതിനിധി,ഡയറ്റ് പ്രിൻസിപ്പൾ എന്നിവർ പങ്കെടുത്തു.