കിളിമാനൂർ: കിളിമാനൂർ വില്ലേജ് ഓഫീസിന്റെ മുൻപിൽ അപകടകരമായി നിൽക്കുന്ന വാകമരം മുറിച്ചു മാറ്റണമെന്ന് ഫ്രണ്ട്സ് റസിഡന്റ്സ് അസോസിയേഷൻ. വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് മരങ്ങൾ മുറിച്ചു മാറ്റാൻ കരാറു ലഭിച്ച കരാറുകാരൻ മറ്റെല്ലാ മരങ്ങളും മുറിച്ചു മാറ്റിയിട്ടും വാകമരം മുറിച്ചില്ല. കാലവർഷം വരുമെന്നിരിക്കെ അടിയന്തരമായി മരം മുറിച്ചു മാറ്റണമെന്ന് ഫ്രണ്ട്‌സ് റെസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.