കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിനെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അറിയിച്ചു. ജനങ്ങളുടെ ശ്രദ്ധക്കുറവും കൊവിഡ് മാനദണ്ഡങ്ങൾ ശരിയായനിലയിൽ പാലിക്കാത്തതുമാണ് നിലവിൽ രോഗവ്യാപനം കൂട്ടാനിടയായത്. രണ്ടാഴ്ച മുൻപ് 85 പേരെ പരിശോധിച്ചതിൽ ഒരു പോസിറ്റീവ് കേസുപോലും ഇല്ലായിരുന്നു. കൊവിഡ് പരിശോധനയിൽ പങ്കെടുക്കാൻ പ്രദേശവാസികൾ താത്പര്യം കാണിക്കുന്നില്ല. നൂറുപേരെ പരിശോധിക്കാൻ ഒരുക്കിയ ക്യാമ്പിൽ 46 പേരു മാത്രമാണ് പങ്കെടുത്തത്. ഇതിൽ പതിനൊന്ന് പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്.