k

തിരുവനന്തപുരം: എല്ലായിടത്തും കർശന ലോക്ക് ഡൗൺ നിയന്ത്രണം,വാഹനങ്ങൾ ഓടുന്നേയില്ല,എന്നിട്ടും തലസ്ഥാന ജില്ലയിൽ വാറ്റ്,കഞ്ചാവ് ബിസിനസ് കൊഴുക്കുന്നു.മേയ് മാസത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടിയത് 6625 കിലോ കഞ്ചാവ്. അടുത്ത കാലത്തൊന്നും ഇത്രയും വലിയ അളവിൽ പിടികൂടിയിട്ടില്ല.കണ്ടെടുത്ത് നശിപ്പിച്ചത് 15,880 ലിറ്റർ കോട.ഇതെല്ലാം കടത്താനുപയോഗിച്ച 18 വാഹനങ്ങളും പിടികൂടി.

നെടുമങ്ങാട്,വാമനപുരം,നെയ്യാറ്രിൻകര മേഖലകളിലാണ് വ്യാജമദ്യ,കഞ്ചാവ് ലോബികൾ പിടിമുറുക്കുന്നത്.തമിഴ്നാട്ടിൽ മദ്യവില്പന ശാലകൾ അടഞ്ഞതിനാൽ ഇടക്കാലത്തുണ്ടായിരുന്ന വിദേശ മദ്യത്തിന്റെ വൻതോതിലുള്ള വരവ് നിലച്ചു.എങ്കിലും പലപ്പോഴായി വിദേശ മദ്യം അതിർത്തി കടന്നെത്തുന്നുണ്ട്.അതിർത്തി കടന്നെത്തിയ 275 ലിറ്റർ വിദേശ മദ്യമാണ് ഒരു മാസത്തിൽ പിടികൂടിയത്.ഇവിടെത്തന്നെ വ്യാജമായി നിർമ്മിച്ച 140 ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു.കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നിരവധി ജോലികളുള്ളതിനാൽ മിക്കപ്പോഴും പൊലീസിന് പരിശോധന കാര്യക്ഷമമാക്കാൻ കഴിയുന്നില്ല.ഈ പഴുത് മുതലെടുത്താണ് വാറ്രുകാരും കഞ്ചാവ് വില്പനക്കാരും അരങ്ങ് വാഴുന്നത്.

 എക്സൈസും കൊവിഡ് പിടിയിൽ

ജില്ലയിൽ എക്സൈസിന് ആകെയുള്ള അംഗബലം 455 പേരാണ്. ഇതിൽ 75 പേർ ഭരണപരമായ ജോലികളിലുള്ളവരാണ്. ശേഷിക്കുന്ന ഉദ്യോഗസ്ഥർക്കാണ് പരിശോധനയുടെയും റെയ്ഡിന്റെയും ചുമതല.എന്നാൽ 90 നടുത്ത് ജീവനക്കാരാണ് കൊവിഡ് പോസിറ്റീവ് ആയിട്ടോ,ക്വാറന്റൈൻ മൂലമോ ഡ്യൂട്ടിക്കെത്താൻ കഴിയാതുള്ളത്.എന്നിട്ടും അപകടകരമായ സാഹചര്യം മുന്നിൽ കണ്ടാണ് എക്സൈസ് പരിശോധ വ്യാപകമാക്കിയിട്ടുള്ളത്.ബാറുകളും ചില്ലറ മദ്യവില്പനശാലകളും അടഞ്ഞു കിടക്കുന്നതിനാൽ വാറ്റിന് നല്ല ഡിമാൻഡ്.ഒരു കുപ്പിക്ക് 2000 രൂപ വരെ വില ഈടാക്കാറുണ്ട്.കഞ്ചാവിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

മേയ് മാസത്തിലെ കേസുകൾ

*അബ്കാരി , ലഹരി മരുന്ന് കേസുകൾ (ആകെ)...748

#പിടികൂടിയത്

*ചാരായം................210 ലിറ്രർ

*വിദേശമദ്യം............415 ''

*കോട...................... 15,880 ''

*കഞ്ചാവ്.................6,625 കിലോ

*വാഹനങ്ങൾ........18

പരിശോധന കൂട്ടും

ജനങ്ങൾ പുറത്തേക്കിറങ്ങാത്തതും മദ്യശാലകൾ അടഞ്ഞു കിടക്കുന്നതും മുതലെടുത്താണ് വാറ്രും കഞ്ചാവ് വിപണനവും സജീവമാക്കുന്നത്.കൊവിഡ് പ്രതിബന്ധമാവുന്നുണ്ടെങ്കിലും ശക്തമായ പരിശോധനകൾ തുടരും.

-എൻ.അശോകൻ

(എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ