തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ ക്യാഷ് കൗണ്ടറുകൾ ഈ മാസം 7മുതൽ തിങ്കൾ, ബുധൻ, വെള്ളി, ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വെങ്കടേസപതി അറിയിച്ചു.
ക്യാഷ് കൗണ്ടർ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. ഫോൺ മുഖേനയോ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴിയോ ഫോട്ടോ എടുത്ത് മീറ്റർ റീഡിംഗ് നടത്താം.
50 ശതമാനം ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഹാജരാകാൻ യൂണിറ്റ് മേധാവികൾ ഉത്തരവിറക്കണം. ഹാജരാകാത്ത ദിവസങ്ങളിൽ വീടുകളിലിരുന്ന് ജാേലി ചെയ്യണം.