വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 40 കിടപ്പ് രോഗികൾക്ക് പോഷകാഹാരക്കിറ്റ് സൗജന്യമായി നൽകി ചെമ്മരുതി പ്രിയദർശിനി പാലിയേറ്റീവ് കെയർ പ്രവർത്തകർ. പോഷകാഹാര വിതരണ പദ്ധതിയുടെ ഉദ്ഘാടനം വർക്കല കഹാർ നിർവഹിച്ചു. പ്രിയദർശിനി പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു . കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷെഫീർ, ഡി.സി.സി സെക്രട്ടറി അഡ്വ. ഷാലി, ചെമ്മരുതി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പ്രശാന്ത്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്ഥിരംസമിതി അദ്ധ്യക്ഷൻ മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി, ഗ്രാമപഞ്ചായത്ത് അംഗം ജയലക്ഷ്മി, പ്രിയദർശിനി പാലിയേറ്റിവ് കെയർ യൂണിറ്റ് സെക്രട്ടറി രാരിഷ്, ട്രഷറർ അഡ്വ. നിസാർ തുടങ്ങിയവർ പങ്കെടുത്തു.