ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്റ്രേഷനിലെ വനിതാ എസ്.ഐയ്ക്കുനേരെ അസഭ്യവർഷവും കൈയേറ്റവും നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 9ഓടെ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. സ്റ്റേഷന് മുന്നിൽ കിടന്ന അപകടത്തിൽപ്പെട്ട വാഹനം എസ്.ഐ പരിശോധിക്കുമ്പോൾ സിനിമാ സ്റ്റൈലിൽ ബൈക്ക് നിറുത്തിയ യുവാവ് അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്‌തെ‌ന്നാണ് കേസ്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവശേഷം ബൈക്കിൽ രക്ഷപ്പെട്ട യുവാവ് ഒളിവിലാണെന്ന് സി.ഐ രാജേഷ് കുമാർ പറഞ്ഞു.