വർക്കല : ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് 25000 രൂപ സംഭാവനയായി നൽകി.അഡ്വ.അടൂർപ്രകാശ് എം.പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലയ്ക്ക് ചെക്ക് കൈമാറി.ബാങ്ക് പ്രസിഡന്റ് ജോസഫ് പെരേര,വൈസ് പ്രസിഡന്റ് ടി.എസ്.അനിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൻസിൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാരി,ബാങ്ക് ബോർഡ് മെമ്പർമാരായ പ്രഭാകരൻ നായർ,സജീവൻ,ഷീല റോബിൻ,ബാബുരാജൻ തുടങ്ങിയവർ സംബന്ധിച്ചു.