തിരുവനന്തപുരം: ചാലക്കമ്പോളത്തിലെ കളിപ്പാട്ടക്കടയ്ക്ക് തീപിടിച്ച സംഭവത്തിൽ ഫോറൻസിക്കിന്റെയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും റിപ്പോർട്ടുകൾ ലഭിച്ചില്ല. തീപിടിക്കാനുണ്ടായ കാരണം സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നതിനാൽ ഇൗ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമെ കാരണം വ്യക്തമാകൂ. വരും ദിവസങ്ങളിൽ ഇത് ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് സംഘങ്ങൾ ചൊവ്വാഴ്ച കടയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം അനധികൃതമായി നിർമ്മിച്ച കടയുടെ ലൈസൻസ് റദ്ദാക്കാൻ നഗരസഭ ഉത്തരവിട്ടു. ഇതോടൊപ്പം അനധികൃതമായി ടെറസിൽ നിർമ്മിച്ച ഷെഡ് പൊളിക്കാനും തീരുമാനമായി. തിങ്കളാഴ്ച വൈകിട്ടാണ് പദ്മനാഭ തിയേറ്ററിന് സമീപത്തെ രാജസ്ഥാൻ സ്വദേശിയുടെ മഹാദേവ ടോയ്സ് സെന്ററിന് തീപിടിച്ചത്.