nss

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ ഉൾപ്പെട്ട കാരോട് എൻ.എസ്.എസ് കരയോഗത്തിലെ നിർധന കുടുംബത്തിന് വീട് നിർമ്മിക്കുന്നതിലേക്കായി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 40000 രൂപ ഭവനനിർമ്മാണ ധനസഹായമായി നൽകി. താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ധനസഹായ വിതരണം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ , എൻ.എസ്.എസ് പ്രതിനിധി സഭ അംഗം അയിര സുരേന്ദ്രൻ, യൂണിയൻ സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ, മേഖല കൺവീനർ വിക്രമൻ നായർ, കരയോഗം കൺവീനർ ജെ. ശിവകുമാർ, കരയോഗ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 ഫോട്ടോ: ഭവനനിർമ്മാണ ധനസഹായത്തിന്റെ വിതരണം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിക്കുന്നു