ആറ്റിങ്ങൽ: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ പട്ടണത്തിൽ രണ്ടാം ഘട്ട മഴക്കാല പൂർവ ശുചീകരണ യജ്ഞം നടക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ,ഇൻസ്പെക്ടർ എസ്.എസ്.മനോജ്,ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ്,സിദ്ധ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ബി.വിജയകുമാർ,നഗരസഭ പൊതുമരാമത്ത് എഞ്ചിനീയർ താജിതാബീവി,താലൂക്കാഫീസ് അധികൃതർ,പൊലീസ് ഉദ്യോഗസ്ഥർ,ഫയർ ഫോഴ്സ്,​സ്കൂൾ അദ്ധ്യാപകർ,ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.