തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ച ഡിജിറ്റൽ ക്ലാസുകളുടെ മേൽനോട്ടത്തിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ചെയർമാനായി സമിതി രൂപീകരിച്ചു. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ആർ.ടി ഡയറക്ടർ, കൈറ്റ് സി.ഇ.ഒ, എസ്.എസ്.കെ ഡയറക്ടർ, എസ്.ഐ.ഇ.ടി ഡയറക്ടർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയും രൂപീകരിച്ചു. രണ്ടാഴ്ചയിലൊരിക്കൽ സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.