ass

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള കേരള സാംക്രമിക രോഗങ്ങൾ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കുന്നതിനെയും കേന്ദ്രനിയമത്തെ മറികടന്ന് പുതിയ നിയമം കൊണ്ടുവരുന്നതിനെയും ചോദ്യംചെയ്ത് പ്രതിപക്ഷം. പൂർണമായും സംസ്ഥാന വിഷയമായ പൊതുജനാരോഗ്യത്തിൽ പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരാമെന്നും കാര്യോപദേശകസമിതിയിലെ ധാരണപ്രകാരമാണ് ബിൽ സഭ നേരിട്ട് പാസാക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് സമർത്ഥിച്ചു. തുടർന്ന് പ്രതിപക്ഷവാദഗതികളെ തള്ളി സ്പീക്കർ എം.ബി.രാജേഷ് റൂളിംഗ് നൽകി.

കോൺഗ്രസ് അംഗങ്ങളായ കെ. ബാബുവും മാത്യു കുഴൽനാടനുമാണ് ക്രമപ്രശ്നങ്ങളുന്നയിച്ചത്. ബിൽ ഏകപക്ഷീയമായി പാസാക്കുകയാണെന്നും സബ്ജക്ട് കമ്മിറ്റികൾ രൂപീകൃതമായ ശേഷം നാല്പത് വർഷത്തിനിടയിൽ ഇതാദ്യമാണെന്നും കെ. ബാബു ചൂണ്ടിക്കാട്ടി. ഓർഡിനൻസ് നിലവിലിരിക്കെ ഇപ്പോൾ ഇത്തരമൊരു ബില്ലിന് അനിവാര്യതയില്ല.

പകർച്ചവ്യാധി നിയന്ത്രണത്തിന് കേന്ദ്രസർക്കാർ കഴിഞ്ഞവർഷം സമാന നിയമനിർമ്മാണം നടത്തിയിരിക്കെ, അതേ വിഷയത്തിൽ മറ്റൊരു നിയമം നിലനിൽക്കില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. 1897ലെ എപിഡമിക് ഡിസീസസ് ആക്ടിനെപ്പറ്റിയും ബില്ലിൽ പരാമർശിച്ചത് കുരുക്ക് കൂട്ടും. രണ്ട് നിയമങ്ങളിലും രണ്ട് ശിക്ഷാവ്യവസ്ഥകളുണ്ടായാൽ ഏത് വ്യവസ്ഥപ്രകാരം കേസെടുക്കുമെന്നും ചോദിച്ചു.

കുഴൽനാടന്റെ വാദത്തോട് യോജിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പിഴശിക്ഷ സംബന്ധിച്ച രണ്ട് നിയമങ്ങളിലുമുള്ള വൈരുദ്ധ്യം നീക്കണമെന്ന് നിർദ്ദേശിച്ചു. സബ്ജക്ട്കമ്മിറ്റിക്ക് വിടണമെന്നുള്ള ചട്ടം ഭേദഗതി വരുത്തണമെന്ന പ്രമേയമല്ല മന്ത്രി അവതരിപ്പിക്കേണ്ടിയിരുന്നതെന്നും താത്കാലികമായി സസ്പെൻഡ് ചെയ്യണമെന്നാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇത് പരിഗണിക്കാൻ മന്ത്രിയോട് സ്പീക്കർ നിർദ്ദേശിച്ചു.

1897ലെ എപിഡമിക് ഡിസീസസ് ആക്ട് മലബാറിന് ബാധകമല്ലാതിരുന്നതിനാലാണ് സംസ്ഥാനത്തിന് മുഴുവൻ ബാധകമായ ഏകീകൃത നിയമനിർമ്മാണത്തിന് തീരുമാനിച്ചതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാൽ, കേന്ദ്രം ആ നിയമം രാജ്യത്താകമാനം ബാധകമാക്കിയതോടെ സംസ്ഥാനത്ത് പരിഷ്കരിച്ച ഓർഡിനൻസിൽ അതിനനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്.

1980ൽ സബ്ജക്ട് കമ്മിറ്റികൾ നിലവിൽ വന്നശേഷം, പല വർഷങ്ങളിൽ സബ്ജക്ട് കമ്മിറ്റികൾക്ക് വിടാതെ ബില്ലുകൾ പാസാക്കിയിട്ടുണ്ടെന്ന് ഉദാഹരണസഹിതം സ്പീക്കർ റൂളിംഗിൽ ചൂണ്ടിക്കാട്ടി. സബ്ജക്ട് കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ലാത്തതിനാലും ബില്ലിന് അടിയന്തര സ്വഭാവമുള്ളതിനാലും കാര്യോപദേശകസമിതി ഇത് പരിഗണനയ്ക്കെടുക്കാൻ ധാരണയിലെത്തുകയായിരുന്നു. പുതുതായെത്തിയ അംഗങ്ങൾക്ക് നിയമനിർമ്മാണ പ്രക്രിയയെ പരിചയപ്പെടുത്തലുമുദ്ദേശിച്ചു.

ബില്ലിലെ വ്യവസ്ഥകൾക്ക് കേന്ദ്ര വ്യവസ്ഥകളോട് വൈരുദ്ധ്യമുണ്ടായാലും സംസ്ഥാന ലിസ്റ്റിൽ പരാമർശിച്ച വിഷയത്തിൽ നിയമനിർമ്മാണത്തിന് നിയമസഭയ്ക്ക് പരമാധികാരമുണ്ട്. ഈ ബിൽ സംസ്ഥാന ലിസ്റ്റിലെ പൊതുജനാരോഗ്യവും ശുചീകരണവും ആശുപത്രികളും വൈദ്യശാലകളുമെന്ന വിഷയമാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. രണ്ട് ക്രമപ്രശ്നങ്ങളും തള്ളിയതോടെ ബിൽ ചർച്ചയ്ക്കെടുത്തു.

കൊ​വി​ഡ് ​മ​ര​ണം​:​ ​മാ​ന​ദ​ണ്ഡം​ ​മാ​റ്റി​യ​ത്
പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ആ​ദ്യ​ ​വി​ജ​യം

തി​രു​വ​ന​ന്ത​പു​രം​:​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ൾ​ ​ഇ​നി​ ​ഡോ​ക്ട​ർ​മാ​ർ​ ​നി​ശ്ച​യി​ക്കു​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പ​നം​ ​ഫ​ല​ത്തി​ൽ​ ​വി.​ഡി.​സ​തീ​ശ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ആ​ദ്യ​വി​ജ​യ​മാ​യി.​ ​ബു​ധ​നാ​ഴ്ച​ ​പ്ര​തി​പ​ക്ഷം​ ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ​വ്യാ​ഴാ​ഴ്ച​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​മാ​യി​ ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ഭ​ര​ണ​ശൈ​ലി​യി​ലെ​ ​പോ​സി​റ്റീ​വ് ​ആ​യ​ ​മാ​റ്റ​വു​മാ​ണി​ത്.
കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ൾ​ ​നി​ശ്ച​യി​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​രി​ന് ​വീ​ഴ്ച​യു​ണ്ടെ​ന്നും​ ​അ​ത് ​തി​രു​ത്ത​ണ​മെ​ന്നു​മാ​ണ് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഡോ.​എം.​കെ.​ ​മു​നീ​റും​ ​അ​തി​ന് ​വ​ഴി​യൊ​രു​ക്കി​യ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നും​ ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​പ്ര​മേ​യം​ ​സ്പീ​ക്ക​ർ​ ​അ​നു​വ​ദി​ച്ചി​ല്ല.​ ​പ്ര​മേ​യ​ത്തി​ലെ​ ​ആ​വ​ശ്യം​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ്ജും​ ​ത​ള്ളി.​ ​ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​ ​അ​നു​ശാ​സി​ക്കു​ന്ന​ ​പ്രോ​ട്ടോ​ക്കോ​ളും​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​ണ് ​സം​സ്ഥാ​നം​ ​പി​ന്തു​ട​രു​ന്ന​തെ​ന്നും​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​താ​ണി​തെ​ന്നു​മാ​ണ് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞ​ത്.​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൊ​വി​ഡ് ​മ​ര​ണ​ത്തി​ന്റെ​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​എ​ങ്ങ​നെ​ ​വേ​ണ​മെ​ന്ന് ​ഐ.​സി.​എം.​ആ​ർ​ ​നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.​ ​അ​ത​നു​സ​രി​ച്ച് ​ചി​കി​ത്സി​ക്കു​ന്ന​ ​ഡോ​ക്ട​ർ​മാ​രാ​ണ് ​മ​ര​ണം​ ​കൊ​വി​ഡാ​ണോ​ ​അ​ല്ല​യോ​ ​എ​ന്ന് ​തീ​രു​മാ​നി​ക്കേ​ണ്ട​ത്.​ ​കൊ​വി​ഡ് ​അ​വ​ലോ​ക​നം​ ​ന​ട​ത്തു​ന്ന​ ​ഒ​രു​ ​മാ​നേ​ജ്മെ​ന്റ് ​ക​മ്മി​റ്റി​ ​നി​ശ്ച​യി​ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​അ​ങ്ങ​നെ​ ​നി​ശ്ച​യി​ക്കു​മ്പോ​ൾ​ ​അ​ർ​ഹ​രാ​യ​ ​നി​ര​വ​ധി​പ്പേ​ർ​ക്ക് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​കി​ട്ടാ​തെ​ ​പോ​കു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും​ ​ഡി.​വൈ.​എ​ഫ്.​ ​ഐ​ ​നേ​താ​വ് ​ബി​ജു​വി​ന്റെ​ ​കു​ടും​ബം​ ​അ​തി​ന് ​ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

"​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ൾ​ ​ഡോ​ക്ട​ർ​മാ​ർ​ ​നി​ശ്ച​യി​ക്ക​ണ​മെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​ഖ്യാ​പ​നം​ ​സ്വാ​ഗ​താ​ർ​ഹം.​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​ദി​വ​സ​ങ്ങ​ളാ​യി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ഉ​ന്ന​യി​ക്കു​ന്ന​ ​ആ​വ​ശ്യ​മാ​ണ് ​ഇ​ത്.​ "
പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശൻ