കടയ്ക്കാവൂർ: നന്മ പ്രവാസി വാട്സാപ്പ് കൂട്ടായ്മ കായിക്കരയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർന്ന് വരുന്ന ഭക്ഷണക്കിറ്റുകളുടെ മൂന്നാം ഘട്ട വിതരണം ആരംഭിച്ചു. കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനത്തിന് വേണ്ടി വക്കം മേലാർക്കഴികം വീട്ടിൽ കെ. സുജാതന്റെ എട്ടാം ചരമ വാർഷികം പ്രമാണിച്ചു കുടുംബാംഗങ്ങൾ അയ്യായിരം രൂപ സംഭാവന നൽകി.