നെയ്യാറ്റിൻകര: ലക്ഷദ്വീപിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി നെല്ലിമൂട് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ജനതാദൾ (എസ്) മണ്ഡലം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മുട്ടയ്ക്കാട് ശശി അദ്ധ്യക്ഷനായിരുന്നു. ടി. സദാനന്ദൻ, അശ്വതി ചന്ദ്രൻ, സജിത, എം. കെ. റിജോഷ് നെല്ലിമൂട്, എം. പൊന്നയ്യൻ, ഗോപി, കെ. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. വെൺപകലിൽ നടന്ന ധർണ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയൻ ഉദ്ഘാടനം ചെയ്തു. ബി.ടി. ബീന, അനിത, എ. മണി, ജെ. കുഞ്ഞുകൃഷ്ണൻ, ജിപിൻകുമാർ എന്നിവർ നേതൃത്വം നൽകി
ഫോട്ടോ: ലക്ഷദ്വീപിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നെല്ലിമൂട് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ജനതാദൾ (എസ്) മണ്ഡലം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു