sreejith

തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ടർ എം.ജെ. ശ്രീജിത്ത് (36) നിര്യാതനായി. രോഗബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരിക്കെ ഇന്നലെ ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നലെ രാത്രി മീനാങ്കലിലെ സ്വവസതിയിൽ നടന്നു. മീനാങ്കൽ പാറമുക്ക് നിഷാ കോട്ടേജിൽ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടെയും മകനാണ്. ഭാര്യ; അഖില. മകൾ ഋതിക. സഹോദരങ്ങൾ: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കാമറാമാൻ അയ്യപ്പൻ ഭാര്യാപിതാവാണ്.