1

പൂവാർ: അദ്ധ്യാപക സംഘടനാ നേതാവും സംസ്ഥാന പൊതുവിദ്ധ്യാഭ്യാസ വകുപ്പ് ക്യൂ.ഐ.പി അംഗവുമായ അലക്സ് സാം ക്രിസ്മസ് സർവീസിൽ നിന്ന് വിരമിച്ചു. അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായി 1983ൽ സർവീസിൽ പ്രവേശിക്കുകയും 34 വർഷം നെയ്യാറ്റിൻകര നാലാം കേരള ബറ്റാലിയൻ എൻ.സി.സി യൂണിറ്റിന്റെ ചീഫ് ഓഫീസറായി പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്ററിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സ്കൂൾ ടീച്ചേഴ്സ് സാനിട്ടോറിയം സൊസൈറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഇപ്പോൾ സി.എം.പി സംസ്ഥാന എക്സികുട്ടീവ് അംഗമാണ്.