budget

തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം മറികടക്കാനുള്ള പാക്കേജായിരിക്കും രണ്ടാം പിണറായി സർക്കാരിന്റെ പുതുക്കിയ ബഡ്ജറ്റിലെ പ്രധാന ഇനം. നേരത്തേ, മുൻ ധനമന്ത്രി തോമസ് ഐസക് 20,000 കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പ്രധാനമായും കരാറുകാർക്കുള്ള കുടിശിക വിതരണത്തിനാണ് ഉപയോഗിച്ചത്. ആരോഗ്യ- ചെറുകിട വ്യവസായ- കാർഷിക മേഖലകൾക്ക് പ്രയോജനപ്പെടുന്ന പാക്കേജ് നടപ്പാക്കാൻ സാധാരണക്കാരെ കാര്യമായി ബുദ്ധിമുട്ടിക്കാത്ത ചില നികുതി വർദ്ധനകൾ വേണ്ടിവരും.

ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന വാക്സിന്റെ പകുതി മാത്രമാണ് കേന്ദ്രം സൗജന്യമായി നൽകുന്നത്. ബാക്കി വാക്സിൻ സംസ്ഥാനം പണം കൊടുത്തു വാങ്ങണം. ഇതിനുള്ള പണവും പാക്കേജിലുണ്ടാവും. ജൂലായ് 31നുള്ളിൽ ബഡ്ജറ്റ് സഭയിൽ പാസാക്കാനായില്ലെങ്കിൽ അതു കഴിയുന്നതുവരെയുള്ള സമയത്തേക്ക് വോട്ട് ഓൺ അക്കൗണ്ട് പാസാക്കേണ്ടിവരും.

ജൂ​ൺ​ 10​ന് ​ധ​ന​വി​നി​യോ​ഗ​ ​ബി​ല്ലും​ ​വോ​ട്ട് ​ഓ​ൺ​ ​അ​ക്കൗ​ണ്ടും​ ​സ​ഭ​ ​പാ​സ്സാ​ക്കും

ബഡ്ജറ്റിൽ ഊന്നൽ

നൽകുന്നവ

 ചെറുകിട-സൂക്ഷ്മ വ്യവസായ മേഖലയിൽ മൂന്ന് ലക്ഷം തൊഴിലവസരമുണ്ടാക്കാനുള്ള

വായ്പാ പദ്ധതിയും ധനസഹായവും.

₹വിദേശത്ത് നിന്ന് തിരിച്ചുവന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി.

 ആശുപത്രികളുടെ പശ്ചാത്തല വികസനം, .പച്ചക്കറി ഉത്പാദനവും, കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കാനുള്ള പാക്കേജ്.

 ടൂറിസത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാനുള്ള പദ്ധതികൾ.

 ലൈഫ് മിഷൻ വഴി അധിക വീട് നിർമ്മാണം, പട്ടിക വിഭാഗക്കാർക്കെല്ലാം വീട്, കൃഷി ചെയ്യാൻ ഭൂമി .

 കെ.ഫോൺ, ഉന്നത വിദ്യാഭ്യാസ മികവിന് നേരത്തേ പ്രഖ്യാപിച്ച പദ്ധതികൾ