sec

തിരുവനന്തപുരം: സി.പി.ഐയുടെ നാല് മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാർ ചുമതലയേറ്റു. റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച പൊതുഭരണ വകുപ്പിലെ സ്‌പെഷ്യൽ സെക്രട്ടറി പി.വി. മനോജ്, കൃഷി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എക്സിക്യുട്ടിവ് എൻജിനിയർ വിനോദ് മോഹൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പി. പ്രദീപ് കുമാർ, മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ സെക്രട്ടറിയായി സെയിൽസ് ടാക്സ് ജോയിന്റ് കമ്മിഷണർ അനിൽഗോപിനാഥ് എന്നിവരാണ് ചുമതലയേറ്റത്.