വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മൊബൈൽ നെറ്റ് വർക്ക് ലഭിക്കാത്തതിനാൽ മൊബൈൽ ഉപഭോക്താക്കൾ ബുദ്ധിമുട്ടുകയാണ്. ഓൺലൈൻ വഴിയുള്ള പഠനം സജീവമായതോടെ വിദ്യാർത്ഥികളും നെറ്റ് വർക്ക് കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ്. പഞ്ചായത്തിലെ കുറ്റിയായണിക്കാട്,​ അമ്പകംതല, മണ്ണടി പ്രദേശങ്ങളിലാണ് ശരിയായ രീതിയിൽ നെറ്റ് വർക്ക് ലഭിക്കാത്തത്. ഓൺലൈൻ പഠനം വ്യാപകമായ സാഹചര്യത്തിൽ നെറ്റ് വർക്കിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കും. പ്രശ്നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.