വക്കം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്ട്രേറ്ററുടെ കരിനിയമങ്ങൾ പിൻവലിക്കുക, അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും വക്കത്ത് വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു. വക്കം പോസ്റ്റാഫീസിനു മുന്നിലെ പ്രതിഷേധം പാർട്ടി ഏരിയ കമ്മറ്റിയംഗം എസ്.വേണുജിയും പാട്ടിക്കവിള ജംഗ്ഷനിൽ അഡ്വ.ഷൈലജ ബീഗവും കണ്ണമംഗലം ജംഗ്ഷനിൽ ഡി അജയകുമാറും മൗലവി ജംഗ്ഷനിൽ ജെ.സലിമും കുഞ്ചാൻവിളാകത്ത് കെ.പ്രഭകുമാറും വെളിവിളാകത്ത് കെ.അനിരുദ്ധനും മുക്കാലുവട്ടത്ത് ഗ്രാമ പഞ്ചായത്തംഗം ജയയും പണയിൽക്കടവിൽ എം.നൗഷാദും ഇറങ്ങുകടവിൽ ശ്രീജിത്തും ചന്തമുക്കിൽ അക്ബർഷയും മാർക്കറ്റ് ജംഗ്ഷനിൽ എസ്.സജീവും കായൽവാരത്ത് എം.ഷാജഹാനും കുന്നുവിളയിൽ ബി.കെ.സുരേഷ് ചന്ദ്രബാബുവും ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.സുശീല, കെ.രാജേന്ദ്രൻ സാർ, എ.ആർ.റസ്സൽ, ആർ.സോമനാഥൻ, എസ്.പ്രകാശ്, വി.വീരബാഹു, ബ്രാഞ്ച് സെക്രട്ടറിമാരായ ജോസ്, ന്യൂട്ടൻ അക്ബർ, ടി.ഷാജു, ദിലീപ്, എൻ.എസ്.ചന്ദ്രൻ, എം.കിഷോർ, ബി.നിഷാൻ, വീണ വിശ്വനാഥൻ, മാജിത എന്നിവർ നേതൃത്വം നൽകി.