പാലോട്: നന്ദിയോട്, പാലോട് മേഖലയിലെ കടകളിൽ വെള്ളം കോരികോരി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ ജീവിതം കരയ്ക്കടുപ്പിക്കാൻ ശ്രമിക്കവെ കൊവിഡ് ജീവൻ കവർന്നെടുത്ത വികലാംഗനായ ലോറൻസിന്റെ കുടുംബത്തിന് സഹായവുമായി സായി ഗ്രാമം. ലോറൻസിന്റെ വേർപാടോടെ ജീവിതം വഴിമുട്ടി നിന്ന ലോറൻസിന്റെ ഭാര്യയും ഹൃദ്രോഗിയുമായ മിനിയുടെയും
ഇവരുടെ മക്കളായ വിഷ്ണുവിന്റെയും വൈഷ്ണവിയുടെയും ദുരിതജീവിതം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. കേരളകൗമുദിയിലൂടെ ഇവരുടെ അവസ്ഥയറിഞ്ഞ തോന്നയ്ക്കൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാറിന്റെ ഇപടപെടലിനെ തുടർന്ന് കുട്ടികളുടെ പഠനത്തിനാവശ്യമായ മുഴുവൻ ചെലവുകളും സായി ഗ്രാമം ഏറ്റെടുക്കുകയായിരുന്നു. കൂടാതെ പഞ്ചായത്തിൽ നിന്ന് ലഭിച്ച പണി പൂർത്തിയാകാത്ത വീടിന്റെ ശോച്യാവസ്ഥ മനസിലാക്കിയ അദ്ദേഹം വീടന്റെ അറ്രകുറ്റപ്പണികൾ പൂർത്തിയാക്കാനും അതുവരെ കുടുംബത്തിന് താമസിക്കാനുള്ള വാടക വീടൊരുക്കാനുമുള്ള അടിയന്തര നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ഫോട്ടോ ക്യാപ്ഷൻ: ലോറൻസിന്റെ ഭാര്യ മിനിയും മക്കളായ വിഷ്ണുവും വൈഷ്ണവിയും പണി പൂർത്തിയാകാത്ത വീടിന് മുന്നിൽ
കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത