dharna

വർക്കല: ലക്ഷദ്വീപിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വർക്കല മെയിൻ പോസ്റ്റാഫീസിന് മുമ്പിൽ നടന്ന എൽ.ഡി.എഫിന്റെ ഏരിയാതല ധർണ അഡ്വ. എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. സിജോവ് സത്യൻ, അഡ്വ. അനിൽ, അഡ്വ. സുരേഷ് എന്നിവർ സംസാരിച്ചു. എസ്. രാജീവ് സ്വാഗതം പറഞ്ഞു. ഇടവയിൽ എച്ച്. ഹാരിസ്, എ. ബാലിക്, എസ്. പ്രസന്നൻ, പി.സി. ബാബു എന്നിവർ നേതൃത്വം നൽകി. ഇലകമണിൽ അഡ്വ. ബി.എസ്.ജോസ്, ശ്രീകുമാർ, സുജാതൻ എന്നിവരും പാളയംകുന്നിൽ ടി.രാധാകൃഷ്ണൻ, ജി.എസ്.സുനിൽ, വിശ്വംഭരൻ, നാസർ എന്നിവരും ചെമ്മരുതിയിൽ എ.എച്ച്.സലിം, സന്തോഷ് കുമാർ, തങ്കമണി എന്നിവരും ഒറ്റൂരിൽ കെ.പി.മനീഷ്, എൻ.മുരളീധരൻ, കാന്തിലാൽ, അഡ്വ.സ്മിതാസുന്ദരേശൻ, പി.ബീന, പ്രിയദർശിനി, അഡ്വ. സി.എസ്.രാജീവ്, ജയപ്രകാശ് എന്നിവരും മണമ്പൂരിൽ എ.നഹാസ്, വി.സുധീർ, മുഹമ്മദ് റിയാസ്, ഗോപകുമാർ, രാജേന്ദ്രൻനായർ എന്നിവരും ചെറുന്നിയൂരിൽ കെ.യൂസഫ്, എസ്.സുധാകരൻ എന്നിവരും വർക്കല സൗത്തിൽ നഗരസഭഭ ചെയർമാൻ കെ.എം.ലാജി, അഡ്വ. ബബിജു.കെ.ആർ, ബി.വിശ്വൻ, എസ്.പ്രസന്നൻ, ടി.അനിൽകുമാർ, ബീവിജാൻ, ബീന്ദു, സാബു എന്നിവരും നോർത്തിൽ അഡ്വ. എഫ്.നഹാസ്, ബിന്ദുഹരിദാസ്, നിതിൻനായർ, അരവിന്ദൻ, ഷൈൻ ശശിധരൻ, ഷിജുഅരവിന്ദൻ എന്നിവരും നേതൃത്വം നൽകി.