വെള്ളറട : വെള്ളറടയിലെ വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രവർത്തകർ ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യവുമായെത്തി. സി.പി.ഐ.എം വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ. ശശി കാരക്കോണത്ത് കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരെയുള്ള പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. എള്ളുവിളയിൽ കെ സോമശേഖരൻ നായരും, ചെറിയ കൊല്ലയിൽ വി.എസ്. ഉദയനും കുന്നത്തുകാലിൻ റ്റി. വിനോദും ആനാവൂരിൽ ഡി വേലായുധൻ നായരും കുറുവാടിൽ ആർ. പരമേശ്വൻ പിള്ളയും കിഴാറൂരിൽ ബി. കൃഷ്ണപിള്ളയും ,ഒറ്റശേഖരമംഗലത്ത് തുടലി സദാശിവനും ചൂണ്ടിക്കലിൽ ടി.എൽ. രാജും വെള്ളറടയിൽ സന്തോഷും, കൂതാളിയിൽ എം.ആർ. രംഗനാഥനും ഉദ്ഘാടനം ചെയ്തു. വി. സനാതനൻ പനച്ചമൂടിലും ഡാലും മുഖത്ത് സി ജ്ഞാനദാസും, മുള്ളിലവു വിളയിൽ പനച്ചമൂട് ഉദയനും ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് ഗോപൻ അമ്പൂരിയിലും കുടപ്പന മൂട്ടിൽ ബാദുഷയും തോട്ടത്തിൽ മധു കുട്ടമലയിലും ഉദ്ഘാടനം ചെയ്തു.