തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ കാറ്റ് ഇന്നോ നാളെയോ ശക്തി പ്രാപിക്കും. തെക്കൻ ജില്ലകളിലാണ് കാലവർഷത്തിന്റെ പ്രവേശനം. എന്നാൽ, മഴ മുന്നറിയിപ്പ് നിലവിലില്ല. തുടക്കം മന്ദഗതിയിലായിരിക്കുമെന്നും ഇത്തവണ കാലവർഷം ശരാശരിയേക്കാൾ കുറവായിരിക്കുമെന്നും വിലയിരുത്തലുണ്ട്. അടുത്തടുത്തുണ്ടായ രണ്ട് ചുഴലിക്കാറ്റുകളാണ് കാലവർഷം വൈകാൻ കാരണമായത്. 50 വർഷത്തിനിടെ ഏറ്റവുമധികം മഴ ലഭിച്ചതും ഈ വേനൽക്കാലത്തായിരുന്നു.