തിരുവനന്തപുരം: ശാസ്തമംഗലത്തെ എസ്.പി വെൽഫോർട്ട് ആശുപത്രിയിൽ കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്ന പോസ്‌റ്റ് കൊവി‌ഡ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ഫാമിലി മെഡിസിൻ, കാർഡ‌ിയോളജി, ന്യൂറോളജി, പൾമണോളജി, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്‌പെഷ്യാലിറ്റികളെ ഏകോപിപ്പിച്ചാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നതെന്ന് എസ്.പി ഫോർട്ട് ഹെൽത്ത് കെയർ ഗ്രൂപ്പ് എ‌‌ക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ.ആദിത്യയും അദ്വൈത്.എ.ബാലയും അറിയിച്ചു. വിവരങ്ങൾക്ക് 0471 4567890 എന്ന നമ്പറിൽ വിളിക്കാം.