
ബാലരാമപുരം: കല്ലിയൂരിലെ നാട്ടിടവഴികളിൽ മധുരം നിറച്ച് പലഹാരവണ്ടി പ്രയാണം തുടങ്ങി.കൊവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീടുകളിലെ കുട്ടികൾക്ക് ഒരു ഡസനോളം വൈവിധ്യമാർന്ന പലഹാരങ്ങളുടെ കിറ്റുകൾ എത്തിച്ചാണ് യുവാക്കൾ ശ്രദ്ധേയരാകുന്നത് .കല്ലിയൂർ മേഖലാ കമ്മിറ്റിയാണ് പുതിയ ആശയം മുന്നോട്ടുവെച്ചത്. സി പി ഐ എം പ്രവർത്തകരും വർഗ ബഹുജന സംഘടനകളും ഒപ്പം ചേർന്നതോടെ 14 യൂണിറ്റുകളിലെ നൂറിലേറെ വീടുകളിൽ ഒറ്റ ദിവസം പലഹാരപ്പൊതിയെത്തി. പലഹാരവണ്ടിയുടെ ഫ്ലാഗ് ഓഫ് സംസ്ഥാന സെക്രട്ടറി എ എ റഹീം നിർവഹിച്ചു. സി പി ഐ എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ വി വിനീത്, നേതാക്കളായ നിതിൻരാജ്, സുജിത്, ആനന്ദ് ഷിനു, കിരൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോമശേഖരൻ, ശ്രീജിൻ, അശ്വതി, സുജിത്ത്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.