തിരുവനന്തപുരം: ജില്ലയിലെ കേരള കോൺഗ്രസ് പ്രവർത്തകർ ജോസ് വിഭാഗത്തിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പാർട്ടിക്കെതിരായ വ്യാജപ്രചരണം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനും ജില്ലാ പ്രസിഡന്റുമായ അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ പറഞ്ഞു.