ബാലരാമപുരം : ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാപ്പനംകോട് പോസ്റ്റാഫീസ് മുന്നിൽ നടന്ന പ്രതിഷേധം സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .നേമം പോസ്റ്റ് ആഫീസിന് മുന്നിൽ ആർ.പ്രദീപ് കുമാറും പ്രാവച്ചമ്പലത്ത് എസ്.കെ പ്രമോദും ബി എസ്.എൻ എൽ ആഫീസിന് മുന്നിൽ പൊറ്റ വിള ഭാസ്കരനും നരുവാംമൂട് പോസ്റ്റ് ആഫീസിന് മുന്നിൽ രഞ്ചിത്തും ഉദ്ഘാടനം ചെയ്തു. പെരിങ്ങമ്മലയിൽ സി.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എം.സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ഊക്കോട് എസ്.വിജയകുമാർ ഉദ്ഘാടനം ചെയ്തു.അമരവിള രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കല്ലിയൂരിൽ കല്ലിയൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. രംഗനാഥൻ അദ്ധ്യക്ഷനായി .ബാലരാമപുരം പോസ്റ്റ് ഓഫീസിന് മുന്നിൽ ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ് വസന്തകുമാരി അദ്ധ്യക്ഷയായി. ബി എസ് എൻ എൽ ആഫീസിന് മുന്നിൽ ബാലരാമപുരം കബീർ ഉദ്ഘാടനം ചെയ്തു. എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.