തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗം ചേരാനുള്ള സർക്കാർ തീരുമാനം കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സ്വാഗതം ചെയ്തു. യാഥാർത്ഥ്യങ്ങൾ വിലയിരുത്തി വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള കൂട്ടായ തിരുമാനം സർവകക്ഷി യോഗം കൈക്കൊള്ളണമെന്ന് സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രത്യേക യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി മാള എ.എ. അഷറഫ്, വർക്കിംഗ് പ്രസിഡന്റ് എ.എം. ഹാരിസ്, ബഷീർ തേനംമ്മാക്കൾ, കെ.എം. ഹാരിസ് കോതമംഗലം, വിഴിഞ്ഞം ഹനീഫ്, മുഹമ്മദ് ബഷീർ ബാബു, പി. സയ്യിദ് അലി, പി.എം. സലിം പൊൻകുന്നം, തുടങ്ങിയവർ സംസാരിച്ചു.